Wednesday 19 September 2012

ഭൂമി ശാസ്ത്രത്തിലെ നൂതനസങ്കേതങ്ങള്‍

ഭൂമി ശാസ്ത്രത്തിലെ നൂതനസങ്കേതങ്ങള്‍


ഭൗമോപരിതല സവിശേഷതകളുടെ സ്ഥാനീയമായ വിശകലനമാണ്‌ ഭൂമിശാസ്തത്തിന്റെ പഠന വിഷയം.നമ്മുടെ പൂർവ്വികർ ഭൗമോപരിതലത്തിലെ വിവരങ്ങൾ ശേഖരിച്ചിരുന്നത് ഉയരം കൂടിയ കുന്നുകളിലൊമരങ്ങളിലൊ കയറിയിട്ടായിരുന്നു. പിന്നീട്‌ പുതിയ പല സാങ്കേതിക വിദ്യകളും മനസ്സിലാക്കിയതോടെമറ്റു പ്രദേശങ്ങളിലേക്ക് യാത്രകൾ നടത്തിയും വിവരങ്ങൾ മനസ്സിലാക്കിത്തുടങ്ങി. ഇങ്ങനെ മനസ്സിലാക്കിയവിവരങ്ങൾ ഭൂപടത്തിന്റെ രൂപത്തിലേക്ക് മാറ്റുകയും ചെയ്തു. ഓരോ പ്രദേശങ്ങളും സന്ദർശിച്ച് അവിടത്തെവിവരങ്ങൾ ശേഖരിക്കുക എന്നത് എല്ലായ്പോഴും സാധ്യമായിരുന്നില്ല. പുതിയ സാങ്കേതിക വിദ്യകളുടെസഹായത്തോടെ വിവരശേഖരണവും വിശകലനവും കൂടുതൽ വേഗത്തിൽ ചെയ്യാൻ കഴിയും. ഇന്ന്‌ നമുക്ക്
കമ്പ്യൂട്ടറുകളുടെ സഹായത്തോടെ ഭൂമിശാസ്ത്ര പഠനം നടത്താം. വിവരശേഖരണത്തിനും വിശകലത്തിനും സഹായിക്കുന്ന പുതിയ സാങ്കേതിക വിദ്യകൾ നമുക്ക് പരിചയപ്പെടാം.

No comments:

Post a Comment