Wednesday 19 September 2012

വിദൂര സംവേദനം

 വിദൂര സംവേദനം

ഒരു വസ്തുവിനെയോ,  പ്രതിഭാസത്തെയോ  സംബന്ധിക്കുന്ന വിവരങ്ങള്‍ സ്പര്‍ശബന്ധം കൂടാതെ ദൂരെ സ്ഥിതി ചെയ്യുന്ന ഒരു സംവേദന ഉപകരണം വഴി മനസ്സിലാക്കുന്ന രീതിയാണ്  വിദൂരസംവേദനം


പ്ലാറ്റ്ഫോം
വിദൂരസംവേദനത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്ന ക്യാമറയോ സെന്‍സറോ സ്ഥാപിച്ചിരിക്കുന്ന പ്രതലത്തെ പ്ലാറ്റ്ഫോം എന്നുവിളിക്കുന്നു
 
 
 
 
പ്ലാറ്റ്ഫോമിന്റെ അടിസ്ഥാനത്തില് വിദൂരസംവേദനത്തെ മൂന്നായിത്തിരിക്കം	
  1. ഭൂതല ഛായഗ്രഹണം
  2. ആകാശീയ വിദൂരസംവേദനം
  3. ഉപഗ്രഹ വിദൂരസംവേദനം   



ആകാശീയ വിദൂരസംവേദനം
വിമാനങ്ങളിലോ, ബലൂണുകളില ഉറപ്പിച്ചിട്ടുള്ള  ക്യാമറകളുടെ സഹായത്താല്‍  ആകാശത്തുനിന്ന്
ഭൂപ്രദേശത്തിന്റെ ചിത്രങ്ങള്‍ തുടര്‍ച്ചയായി എടുക്കുന്ന പ്രക്രിയയാണ്  ആകാശീയ വിദൂരസംവേദനം.
1858 ല്‍  ഫ്രഞ്ച് ഛായാഗ്രാഹകനായ ഗാസ്പാഡ് ഫെലിക്സ് ടോര്‍ണാഷന്‍ തന്റെ
ബലൂണ്‍ യാത്രക്കിടെ ആകാശീയ ഛായാഗ്രഹണത്തിനു തുടക്കമിട്ടു









 ആകാശീയ ചിത്രങ്ങള്‍







ആകാശീയചിത്രങ്ങളിലെ ഓവര്‍ലാപ്പ് 


ഓരോ ആകാശീയ ചിത്രങ്ങളിലും  തൊട്ടുമുമ്പുള്ള പ്രദേശങ്ങളുടെ  60 ശതമാനം ആവര്‍ത്തിച്ചുവരുന്നു. ഇതിനെ ആകാശീയ ചിത്രങ്ങളിലെഓവര്‍ലാപ്പ് എന്നുപറയുന്നു. തൊട്ടടുത്തുള്ള  പ്രദേശങ്ങളുടെ ഓവര്‍ലാപ്പോടുകൂടിയ രണ്ടുചിത്രങ്ങളെ  സ്റ്റീരിയോപെയര്‍  എന്നു പറയുന്നു.
സ്റ്റീരിയോപെയര്‍ ചിത്രങ്ങള്‍ സ്റ്റീരിയോസ്കോപ്പ്  എന്ന ഉപകരണത്തിലൂടെ ലെന്‍സുകളുടെ അകലം ക്രമീകരിച്ച്  വീക്ഷിക്കുമ്പോള്‍
ആ പ്രദേശത്തിന്റെ ത്രിമാന രൂപം ലഭിക്കുന്നു.




സ്റ്റീരിയോപെയര്‍  






    പോക്കററ് സ്റ്റീരിയോസ്കോപ്പ് 



ആകാശീയ ചിത്രങ്ങളുടെ  ഗുണങ്ങള്‍



      •    ഭൂപ്രദേശങ്ങളുടെ  കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ ലഭിക്കുന്നു
      •    ധരാതലീയ  ചിത്രങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കാം
      •    സ്റ്റീരിയോസ്കോപ്പിക്  വീക്ഷണതിന് അനുയോജ്യം


ആകാശീയ സ൪വേ പരിമിതികള്‍

 
      •    വിമാനത്തിന്റെ കുലുക്കം ചിത്രങ്ങളുടെ ഗുണമേന്മ കുറയ്ക്കുന്നു
      •    വിമാനം പറന്നുയരുന്നതിനും  ഇറങ്ങുന്നതിനും തുറസ്സായ സ്ഥലം വേണം
      •    ഇന്ധനം നിറക്കാനായി ഇടക്കിടെ നിലത്തിറക്കണം
      •    അഞ്ചോ പത്തോ കിലോമീറ്റ൪ ഉയരത്തില്‍ നിന്നും അതി വിശാലമായ പ്രദേശങ്ങളുടെ ചിത്രമെടുക്കാ൯ കഴിയില്ല.





ഭൂപടങ്ങൾ താരതമ്യം ചെയ്തു നോക്കു

താഴെ കൊടുത്തിരിക്കുന്ന ഭൂപടങ്ങൾ താരതമ്യം ചെയ്തു നോക്കു



         ചിത്രം 1                                                              ചിത്രം 2 


 എന്തെല്ലാം വ്യത്യാസങ്ങളാണ്‌ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നത്?

 »  ആദ്യത്തെ ഭൂപടം ഇന്ത്യയിലെ മുഴുവൻ പ്രദേശങ്ങളും നേരിട്ട് സന്ദർശിച്ച് വിവരശേഖരണം നടത്തി തയ്യാറാക്കിയതാണ്‌.
  »  രണ്ടാമത്തേത് കൃത്രിമ ഉപഗ്രഹങ്ങളുടെയും കമ്പ്യൂട്ടറിന്റെയും സഹായത്തോടെ തയ്യാറാക്കിയതാണ്‌.



പുതിയ സാങ്കേതികവിദ്യകളായ വിദൂരസംവേദനത്തിന്റെയും ഭൂവിവരവ്യവസ്ഥയുടെയും സഹായത്തോടെ
പല കാര്യങ്ങളും വളരെ കാര്യക്ഷമമായി വേഗതയോടെ ചെയ്യാൻ ഇന്ന്‌ മനുഷ്യൻ പ്രാപ്തനാണ്‌.
ഇത്തരം നൂതന സങ്കേതങ്ങളെ കൂടുതലായി നമുക്ക് മനസ്സിലാക്കാം.


ഭൂമി ശാസ്ത്രത്തിലെ നൂതനസങ്കേതങ്ങള്‍

ഭൂമി ശാസ്ത്രത്തിലെ നൂതനസങ്കേതങ്ങള്‍


ഭൗമോപരിതല സവിശേഷതകളുടെ സ്ഥാനീയമായ വിശകലനമാണ്‌ ഭൂമിശാസ്തത്തിന്റെ പഠന വിഷയം.നമ്മുടെ പൂർവ്വികർ ഭൗമോപരിതലത്തിലെ വിവരങ്ങൾ ശേഖരിച്ചിരുന്നത് ഉയരം കൂടിയ കുന്നുകളിലൊമരങ്ങളിലൊ കയറിയിട്ടായിരുന്നു. പിന്നീട്‌ പുതിയ പല സാങ്കേതിക വിദ്യകളും മനസ്സിലാക്കിയതോടെമറ്റു പ്രദേശങ്ങളിലേക്ക് യാത്രകൾ നടത്തിയും വിവരങ്ങൾ മനസ്സിലാക്കിത്തുടങ്ങി. ഇങ്ങനെ മനസ്സിലാക്കിയവിവരങ്ങൾ ഭൂപടത്തിന്റെ രൂപത്തിലേക്ക് മാറ്റുകയും ചെയ്തു. ഓരോ പ്രദേശങ്ങളും സന്ദർശിച്ച് അവിടത്തെവിവരങ്ങൾ ശേഖരിക്കുക എന്നത് എല്ലായ്പോഴും സാധ്യമായിരുന്നില്ല. പുതിയ സാങ്കേതിക വിദ്യകളുടെസഹായത്തോടെ വിവരശേഖരണവും വിശകലനവും കൂടുതൽ വേഗത്തിൽ ചെയ്യാൻ കഴിയും. ഇന്ന്‌ നമുക്ക്
കമ്പ്യൂട്ടറുകളുടെ സഹായത്തോടെ ഭൂമിശാസ്ത്ര പഠനം നടത്താം. വിവരശേഖരണത്തിനും വിശകലത്തിനും സഹായിക്കുന്ന പുതിയ സാങ്കേതിക വിദ്യകൾ നമുക്ക് പരിചയപ്പെടാം.